ടാറ്റ ഐപിഎല്‍ സ്ട്രാറ്റജിക് ടൈംഔട്ട് ബോര്‍ഡില്‍ മാറ്റവുമായി സിയറ്റ്

CEAT Unveils Transformed TATA IPL Strategic Timeout Board aligning with its new brand campaign

ട്രാവല്‍, എക്സ്പ്ലോറേഷന്‍, അഡ്വഞ്ചര്‍ എന്നിവ കൂടുതലായി ഇഷ്ടപ്പെടുന്ന പുതുതലമുറ ഉപഭോക്താക്കളുടെ മാറിക്കൊണ്ടിരിക്കുന്ന ജീവിതരീതികളോടും മുന്‍ഗണനകളോടും ഒത്തുപോകുന്നതാണ് പുതിയ മാറ്റം.

ഇന്ത്യയിലെ മുന്നിര ടയര്‍ നിര്‍മാതാക്കളായ സിയറ്റിന്‍റെ കമ്മ്യൂണിക്കേഷന്‍ ഐഡന്‍റിറ്റിയിലും സ്ട്രാറ്റജിയിലും മാറ്റം കൊണ്ടുവന്നു.

ട്രാവല്‍, എക്സ്പ്ലോറേഷന്‍, അഡ്വഞ്ചര്‍ എന്നിവ കൂടുതലായി ഇഷ്ടപ്പെടുന്ന പുതുതലമുറ ഉപഭോക്താക്കളുടെ മാറിക്കൊണ്ടിരിക്കുന്ന ജീവിതരീതികളോടും മുന്‍ഗണനകളോടും ഒത്തുപോകുന്നതാണ് പുതിയ മാറ്റം. പുതിയ ക്യാമ്പയിന്‍റെ ഭാഗമായുള്ള ആദ്യ പരസ്യത്തില്‍ പ്രമുഖ ട്രാവല്‍ ഇന്‍ഫ്ളുവന്‍സറായ ബൃന്ദ ശര്‍മയാണ് എത്തുന്നത്.

പുതിയ ക്യാമ്പയിന്‍റെ ഭാഗമായി ബ്രാന്‍ഡ് സന്ദേശം നല്‍കുന്നതിനായി ടാറ്റ ഐപിഎല്‍ സ്ട്രാറ്റജിക് ടൈംഔട്ട് ബോര്‍ഡിലും സിയറ്റ് മാറ്റം വരുത്തും. ടാറ്റ ഐപിഎല്‍ സീസണിലെ അവശേഷിക്കുന്ന മത്സരങ്ങളില്‍ പുതിയ മാറ്റം കാണാം. കഴിഞ്ഞ പത്തുവര്‍ഷമായി ഐപിഎലുമായി സിയറ്റ് സഹകരിക്കുന്നുണ്ട്. ടൈംഔട്ട് ബോര്‍ഡിലെ പരമ്പരാഗത നീല നിറം മാറുന്നതിനോടൊപ്പം, ഒരു ഇന്‍ററാക്റ്റീവ് ക്യുആര്‍ കോഡും ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

സിയറ്റിന്‍റെ സ്ട്രാറ്റജി മാറ്റം തങ്ങളുടെ ഉപഭോക്താക്കളുടെ ആഗ്രഹങ്ങളുമായി പൊരുത്തപ്പെടാനുള്ള തങ്ങളുടെ ശ്രമത്തിന്‍റെ ഭാഗമാണെന്ന് സിയറ്റ് ലിമിറ്റഡ് എംഡിയും സിഇഒയുമായ അര്‍ണബ് ബാനര്‍ജി പറഞ്ഞു.

പ്രമുഖ ട്രാവല്‍ ഇന്‍ഫ്ളുവന്‍സറുമായിയുള്ളു തങ്ങളുടെ പുതിയ സമീപനം, എക്സ്പ്ലോര്‍ ചെയ്യപ്പെടാത്തതും ആക്സസ് ചെയ്യാവുന്നതുമായ വിവിധ സ്ഥലങ്ങളില്‍ തങ്ങളുടെ ടയറുകളുടെ വൈവിധ്യവും ഈടും എടുത്തുകാട്ടുമെന്ന് സിയറ്റ് ലിമിറ്റഡ് സിഎംഒ ലക്ഷ്മി നാരായണന്‍ ബി പറഞ്ഞു.

Comments

    Leave a Comment